/indian-express-malayalam/media/media_files/PmKVI5s8vBDEAqYXXiCV.jpg)
50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമ്മിക്കുന്നത്
കൽപ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിൽ എത്തും. ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ രാഹുൽ തറക്കലിടൽ നിർവഹിക്കും. പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
Also Read: തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് 12 ശതമാനം മാത്രം; 2023ൽ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി
പേരാവൂരിലെ പരിപാടിക്ക് ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് പോവുക. പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദ പരിപാടി. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
Also Read:വീണാ ജോർജിന് പരിക്കേറ്റ സംഭവം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി
ദുരന്ത ബാധിതർക്ക് 100 വീടുകൾ നിർമ്മിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് പ്രഖ്യാപനം. അതിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമ്മിക്കുന്നത്. 1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെൻറ് ഭൂമിയും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകുന്നത്. വീടുകളുടെ നിർമ്മാണം ആറു മാസത്തിനകം പൂർത്തിയാക്കും.
Also Read:കോൺഗ്രസ് പ്രചാരണ സമിതിയെ രമേശ് ചെന്നിത്തല നയിക്കും; ശശി തരൂർ കോ-ചെയർമാൻ
സര്‍ക്കാര്‍ പട്ടികയില്‍ ഉൾപ്പെടാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും കോൺഗ്രസ് ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
Read More: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു; തെളിവ് പുറത്തുവിട്ട് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us