വെറുപ്പില്ല, വിയോജിപ്പ് മാത്രം; ഇടതുപക്ഷത്തുള്ളവർ സഹോദരന്മാരെന്ന് രാഹുല്‍ ഗാന്ധി

ഇടതുപക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Rahul gandhi, Assam Assembly elections 2021, CAA protest, Assam news, indian express news, രാഹുൽ ഗാന്ധി, അസം നിയമസഭാ തെരഞ്ഞെടുപ്പ് 2021, സി‌എ‌എ പ്രതിഷേധം, ie malayalam

കൽപറ്റ: ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്. പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read More: രാഹുൽ ഗാന്ധിക്കെതിരായ പ്രസ്‌താവന: മാപ്പ് പറഞ്ഞ് ജോയ്‌സ്, തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും

സിപിഎം പിന്തുണയോടു കൂടി ലോക്‌സഭയിലെത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് രാഹുല്‍ ഗാന്ധിക്കു നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്‌സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇടതുസര്‍ക്കാരിന് അവസരം കിട്ടിയിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആശയപരമായ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട് മണ്ഡലത്തിലൂടെ രാഹുൽ റോഡ് ഷോ നടത്തി. കൽപറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi about ldf

Next Story
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിvalayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com