രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്

കൊച്ചി: ശബരിമല അശുദ്ധമാക്കാൻ സന്നിധാനത്ത് ചോരവീഴ്‌ത്തുമെന്ന വിവാദ പരാമർശത്തെ തുടർന്ന് അറസ്‌റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം . എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്‌ചയും സ്‌റ്റേഷനിൽ ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവധിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചി സിറ്റി പൊലീസാണ് രാഹുൽ ഈശ്വറിനെ തിരുവനന്തപുരം നന്താവനത്തെ ഫ്ലാറ്റിലെത്തി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്നതടക്കമുളള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രക്തം ചീന്തി ക്ഷേത്രം അടച്ചിടാൻ 20 ഓളം പേരെ സന്നിധാനത്ത് നിർത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

“ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ വരെ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം. നവംബര്‍ അഞ്ചിന് ക്ഷേത്രം തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയ്യാറുള്ളവരും ഈ ദിവസങ്ങളിൽ ഉണ്ടാകും,” എന്നാണ് പത്രസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത്.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. പമ്പയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിലായിരുന്നു ഒക്ടോബർ 17ന് രാഹുലിനെ നേരത്തെ അറസ്‌റ്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul eswar court bale sabarimala issue

Next Story
‘സര്‍ക്കാരിനെ വലിച്ചിടാന്‍ ഈ തടി പോര, അത് ഗുജറാത്തില്‍ മതി’; അമിത് ഷായ്ക്ക് പിണറായിയുടെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com