റാന്നി: കെപി ശശികലയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്നും സെല്‍ഫിയെടുത്ത് അയ്യപ്പ ധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനായിരുന്നു ശശികലയെ അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ സ്‌റ്റേഷനിലെത്തി ശശികലയെ കാണുകയും സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തത്.

റാന്നി പൊലീസ് സ്റ്റേഷനിലെത്തി ശശികലയേയും പൃഥ്വിപാലിനേയും കണ്ടെന്നും സിഐയുമായി സംസാരിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്‌തെന്നും രാഹുല്‍ ഈശ്വരര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ഇതോടെ രാഹുല്‍ ഈശ്വര്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

അതേസമയം, കെപി ശശികലയ്ക്ക് തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു. ഇന്ന് തന്നെ പമ്പയിലേക്ക് പോകുമെന്ന് ഇവര്‍ അറിയിച്ചു. കെപി ശശികലയ്ക്ക് ജാമ്യം കിട്ടാന്‍ കെട്ടിവച്ചത് 25000 രൂപയാണ്. ഇതിന് പുറമെ രണ്ടുപേരുടെ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടു.

കെ.പി. ശശികലയെ തിരുവല്ല ആര്‍ഡിഒയ്ക്കു മുന്നില്‍ ഹാജരാക്കുകയായിരുന്നു. ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെ റാന്നി പൊലീസ് സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധം അവസാനിച്ചു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചെന്ന് ശശികല പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ