‘എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രിയായത് കൊണ്ടാണോ ഭയക്കുന്നത്?’; തന്ത്രി കുടുംബത്തിനെതിരെ രാഹുല്‍ ഈശ്വര്‍

‘അഞ്ചാംതീയതി നട തുറക്കുമ്പോള്‍ ഞാന്‍ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല.’ രാഹുല്‍ ഈശ്വര്‍

sabarimala, ശബരിമല,rahul easwar, രാഹുൽ ഈശ്വർ, pinarayi vijayan, പിണറായി വിജയൻ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
രാഹുൽ ഈശ്വർ

കൊച്ചി: താഴമണ്‍ തന്ത്രികുടുംബത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ ബാലിശമാണെന്നും ആരെയോ ഭയന്നാണ് താഴമണ്‍ തന്ത്രികുടുംബം തനിയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

‘എതിര്‍സ്ഥാനത്ത് മുഖ്യമന്ത്രി നില്‍ക്കുന്നതുകൊണ്ടാണോ തന്ത്രികുടുംബം ഭയക്കുന്നത്? അയ്യപ്പവിശ്വാസിയായാണ് താന്‍ സമരവുമായി മുന്നോട്ടുപോകുക. അഞ്ചാംതീയതി നട തുറക്കുമ്പോള്‍ ഞാന്‍ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ല.’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമല അശുദ്ധമാക്കാന്‍ സന്നിധാനത്ത് ചോരവീഴ്ത്തുമെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നു . എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനില്‍ ഹാജരാവുക തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവധിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചി സിറ്റി പൊലീസാണ് രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം നന്താവനത്തെ ഫ്‌ലാറ്റിലെത്തി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്നതടക്കമുളള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രക്തം ചീന്തി ക്ഷേത്രം അടച്ചിടാന്‍ 20 ഓളം പേരെ സന്നിധാനത്ത് നിര്‍ത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

”ക്ഷേത്രത്തില്‍ ചോരവീഴ്ത്തി അശുദ്ധമാക്കാന്‍ വരെ സന്നദ്ധമായി 20 വിശ്വാസികള്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. ചോരയോ മൂത്രമോ വീണാല്‍ ക്ഷേത്രം മൂന്ന് ദിവസം അടച്ചിടണം. നവംബര്‍ അഞ്ചിന് ക്ഷേത്രം തുറക്കുമ്പോള്‍ നാമജപവുമായി വിശ്വാസികള്‍ ഗാന്ധിമാര്‍ഗ സമരവുമായി സന്നിധാനത്തുണ്ടാകും. വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. കൈമുറിച്ച് ചോരവീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കാന്‍ തയ്യാറുള്ളവരും ഈ ദിവസങ്ങളില്‍ ഉണ്ടാകും,” എന്നാണ് പത്രസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പമ്പയില്‍ കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലായിരുന്നു ഒക്ടോബര്‍ 17ന് രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul eshwar gives reply to thazhman family

Next Story
നെഹ്‌റു ട്രോഫി വള്ളംകളി; സച്ചിന് പകരം മുഖ്യാതിഥിയാകാന്‍ അല്ലു അര്‍ജുന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com