scorecardresearch

രാഹുൽ ഈശ്വറിന്റെ ‌ജാമ്യാപേക്ഷ തള്ളി; രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്

author-image
WebDesk
New Update
Rahul Easwar

രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുൽ ഈശ്വറിനെ ‌രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്. 

Advertisment

Also Read: ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് പരിശോധിക്കണമെന്ന പോലീസ് ആവശ്യത്തെ തുടർന്നാണ് കസ്റ്റഡി അനുവദിച്ചത്. അതിനിടെ, പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയായിരുന്ന രാഹുലിനെ ക്ഷീണമുള്ളതിനാൽ‌ ആശുപത്രിയിലേക്ക് മാറ്റി.  അറസ്റ്റിൽ പ്രതിഷേധിച്ചാണ് രാഹുൽ ജയിലിൽ നിരാഹാര സമരം നടത്തുന്നത്. 

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും പീഡന പരാതി

അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് ആണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

Also Read: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവില്‍ തുടരുന്നു; തമിഴ്നാട്ടിലേക്കും ബെംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശനിയാഴ്ച സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. 

Read More: മിന്നൽ പ്രളയം, ശക്തമായ കാറ്റ്, ഇടിമിന്നൽ: സംസ്ഥാനത്ത് കാലാവസ്ഥ ഭീഷണി ഉയർത്തി കൂമ്പാരമേഘങ്ങൾ

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: