scorecardresearch

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വറിന് ജാമ്യമില്ല; നിരാഹാര സമരം അവസാനിപ്പിച്ചു

രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടി

രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Easwar

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

Advertisment

രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിരാഹാര സമപത്തിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പരാതിക്കാരിക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇനി ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവയ്ക്കില്ലെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ രാഹുൽ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

Also Read: രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ലൈംഗികപീഡന കേസിൽ അറസ്റ്റു തടയാതെ കോടതി

പൂജപ്പുര ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. നിരാഹാര സമരത്തിലായിരുന്ന രാഹുലിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. 

Also Read:  ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

Read More: തദ്ദേശ പോര്; കൊട്ടിക്കലാശത്തിന് ഒരുനാൾ മാത്രം ബാക്കി, വോട്ടുറപ്പിച്ച് മുന്നണികൾ

Court Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: