രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നയുടെ ജമ്യാപേക്ഷ തള്ളിയത്

rahna fathima, bail,രഹ്ന ഫാത്തിമ, ജാമ്യം,കേരള വാർത്ത,kerala news, ie malayalam
രഹ്ന ഫാത്തിമ

പത്തനംതിട്ട: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യപേക്ഷ തള്ളി. പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹ്നയുടെ ജമ്യാപേക്ഷ തള്ളിയത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്ക്കെതിരെ കേസെടുത്തത്. കേസില്‍ നേരത്തെ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് രഹ്ന ഫാത്തിമ. രഹ്നയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയും കോടതി നേരത്തെ തള്ളിയിരുന്നു.

ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഹ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കഴിഞ്ഞദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ചോദ്യം ചെയ്യുന്നതിന് പോലീസിന് രണ്ടുമണിക്കൂര്‍ അനുവദിക്കാമെന്നായിരുന്നു അന്ന് കോടതി നിലപാട് സ്വീകരിച്ചിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahna fathimas bail application denied

Next Story
ഐക്യത്തിന് വേണ്ടി വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് വെളളാപ്പളളി നടേശന്‍Vellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com