Latest News

ശബരിമലയിൽ ദർശനം നടത്തുമെന്ന് രഹന ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ കണ്ടു

ജന്മദിനമായ നവംബർ 26 ന് മാലയിടാനാണ് ഉദ്ദേശിക്കുന്നതെന്നും രഹന ഫാത്തിമ പറഞ്ഞു

Rahana Fathima, High Court, Bail, Sabarimala, Protest, ie malayalam, രഹന ഫാത്തിമ, ഹെെക്കോടതി, ജാമ്യം, ശബരിമല, ഐഇ മലയാളം

കൊച്ചി: ശബരിമല ദർശനം നടത്താൻ സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ പൊലീസിനെ കണ്ടു. കൊച്ചി ഐജി ഓഫീസിലെത്തിയാണ് ശബരിമലയിൽ പോകാൻ സുരക്ഷ വേണമെന്ന് രഹന ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയാണ് രഹന ഐജി ഓഫീസിലെത്തിയത്. ഇത്തവണ ശബരിമലയിൽ പോകുമെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു.

ഐജി ഓഫീസിലെത്തിയ ശേഷം രഹന ഫാത്തിമ മാധ്യമങ്ങളെ കണ്ടിരുന്നു. ഇത്തവണ ശബരിമലയ്ക്ക് പോകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് രഹന പറഞ്ഞു. പൊലീസിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പൊലീസ് തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് താൻ ശബരിമലയ്ക്ക് പോകുന്നതെന്നും രഹന ഫാത്തിമ പറഞ്ഞു.

Read Also: ശബരിമലയില്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി; നിര്‍ണായക പരാമര്‍ശങ്ങള്‍

നവംബർ 26 ന് തന്റെ ജന്മദിനമാണ്. അന്ന് മാലയിടാമെന്നാണ് വിചാരിച്ചിരിക്കുന്നത്. പൊലീസ് തീരുമാനം അറിഞ്ഞിട്ടായിരിക്കും മറ്റ് കാര്യങ്ങൾ. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ നിന്ന് വിളിച്ച് ചോദിച്ചാണ് പോയത്. നിയമത്തിന്റെ വഴിക്ക് തന്നെ കാര്യങ്ങൾ പോകട്ടെ എന്നുള്ളതുകൊണ്ടാണ് ഇത്തവണ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ തവണ ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ശരിയായ രീതിയിലല്ല പോയത് എന്നാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. നിയമപരമായ രീതിയിൽ തന്നെയാണ് കഴിഞ്ഞ തവണയും പോയത്. ശബരിമലയിൽ പോകാൻ അവകാശമുണ്ട്. ഇത്തവണ കുടുംബവുമൊത്ത് പേകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രഹന ഫാത്തിമ പറഞ്ഞു.

കഴിഞ്ഞ തവണയും രഹന ഫാത്തിമ ശബരിമല ദർശനം നടത്താൽ പരിശ്രമിച്ചിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധത്തെ തുടർന്ന് യാത്ര പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഇതുവരെ അന്തിമ തീർപ്പ് കൽപ്പിച്ചിട്ടില്ല. അതേസമയം, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള മുൻ വിധി റദ്ദാക്കിയിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahna fathima to sabarimala temple women entry case

Next Story
മുഖ്യമന്ത്രി പറഞ്ഞു ‘അത് മറന്നേക്കൂ’; കേരളത്തിലെ എന്‍സിപി ഇടതുമുന്നണിക്കൊപ്പം: തോമസ് ചാണ്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com