മക്കളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച കേസ്: രഹ്‌നയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ്

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു

rahna fathima, ie malayalam

കൊച്ചി: മക്കളെ കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചു പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് ഹൈക്കോടതിയിൽ. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീര പ്രദർശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 18 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടന്നും വേറെയും കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തിരുവല്ല ബാറിലെ അഭിഭാഷകൻ എ.വി.അരുൺ പ്രകാശ് നൽകിയ പരാതിയിലാണ് രഹ്‌നക്കെതിരെ പൊലീസ് കേസെടുത്തത്.

Read Also: ഇടതുപക്ഷത്തിനു തുടർഭരണം ലഭിക്കുമെന്ന് കാനം; ജോസിനെ തള്ളി

നേരത്തെ, പൊലീസ് സൈബർഡോമിൽ നിന്നുള്ള നിർദേശപ്രകാരമാണ് കൊച്ചി സൗത്ത് പൊലീസ് രഹ്‌നയ്‌ക്കെതിരെ കേസെടുത്തത്. പോക്സോ നിമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടിരുന്നു. തിരുവല്ല പൊലീസും രഹ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

‘ബോഡി ആൻഡ്​ പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടോടെ തന്റെ നഗ്​നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ രഹ്ന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാണിക്കുകയും വേണമെന്നും അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂവെന്നും രഹ്ന വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞിരുന്നു.

Read Also: സർക്കാർ ശാസ്‌ത്രീയമായി അഴിമതി നടത്തുന്നു; പുതിയ ആരോപണവുമായി ചെന്നിത്തല

സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാഷിസ്​റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുകയെന്നത് രാഷ്​ട്രീയപ്രവർത്തനം തന്നെയാണ്. നഗ്​നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ പറയാൻപോലും സാധിക്കാത്തവിധം സ്തീകളുടെ നാവിന് സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവൃത്തികൾ കാലഘട്ടത്തി​​ന്റെ ആവശ്യം കൂടിയാണെന്നും കുറിപ്പിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahna fathima painting case kerala police high court

Next Story
ഇടതുപക്ഷത്തിനു തുടർഭരണം ലഭിക്കുമെന്ന് കാനം; ജോസിനെ തള്ളിKanam Rajendran, കാനം രാജേന്ദ്രന്‍, Pinarayi Vijayan, പിണറായി വിജയന്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, CPM, സിപിഎം, CPI, സിപിഐ
The moderation of comments is automated and not cleared manually by malayalam.indianexpress.com