കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം.

മതവികാരം വ്രണപ്പെടുത്തുന്നതോ മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലോ ഉള്ള പോസ്റ്റുകള്‍ ഇനി ഉണ്ടാകരുതെന്നും കോടതി താക്കീത് ചെയ്തു. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യമല്ല ഇപ്പോഴെന്നും അതുകൊണ്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്ന കേസിലായിരുന്നു രഹ്നയെ അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം സ്വദേശി ആര്‍.രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്‍. ശബരിമല വിവാദങ്ങള്‍ക്കിടെ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രഹ്ന ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് രഹ്നയെ മടക്കി അയയ്ക്കുകയായിരുന്നു. രഹ്നയുടെ വീടിനു നേരേയും ആക്രമണമുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.