Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി രഹന ഹൈക്കോടതിയില്‍

സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹനയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയില്‍. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ സന്നിധാനത്തെത്തിയതോടെയായിരുന്നു രഹനയ്‌ക്കെതിരെ പരാതി . ഇതിന് പിന്നാലെയായിരുന്നു പത്തനംതിട്ട പൊലീസ് കേസെടുത്തത്.

സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹനയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെ ടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രഹനയുടെ ഹര്‍ജി. യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്നാണ് രഹന ഹര്‍ജിയില്‍ പറയുന്നത്.

ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമായിരുന്നു രഹ്ന ശബരിമല കയറാന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് നടപന്തലില്‍ വരെ എത്തിയ രഹന മടങ്ങുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahana fathima approaches high court for anticipatory bail

Next Story
സ്ത്രീകള്‍ക്ക് മാത്രമായി പുതിയ അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപിSuresh Gopi, BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com