വാഗമണ്‍: ഇടുക്കി ജില്ലയിലെ ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജീസില്‍ ഒന്നാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിക്ക് അതിക്രൂരമായ റാഗിങ്. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുമ്പ് വടി ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കാലില്‍ സാരമായ പരുക്കുണ്ട്. റാഗിങ്ങില്‍ നിന്നും രക്ഷപ്പെടാനായി തനിക്ക് അപസ്മാരമുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. എന്നാല്‍ ഇത് കള്ളമാണെന്ന് കണ്ടുപിടിച്ചതോടെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ആന്റി റാഗിങ് സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണെന്നും റാഗിങ് പേടിച്ച് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാറില്ലെന്നും മറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കൊമേഴ്‌സ് വിഭാഗം മേധാവി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.