തിരുവനന്തപുരം: മ​ട​വൂ​രി​ൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എൻജിനീയർ യാസീൻ മുഹമ്മദാണ്​ പിടിയിലായത്.

പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികിൽ ഉപേക്ഷിച്ചതും യാസിനാണെന്ന് പോലീസ് പറഞ്ഞു. ആസൂത്രണത്തിന്റെ മുഖ്യകണ്ണി ഖത്തർ വ്യവസായി സത്താറിലേക്ക് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഗൂഡാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു.

കേസിൽ സത്താർ, അലിഭായി എന്നിവരെ പ്രതിചേർത്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.ക്വട്ടേഷൻ സംഘത്തിലെ മൂന്നാമനും കസ്റ്റഡിയിലായതായാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ