തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവാണ് അറസ്റ്റിലായിരിക്കുന്നത്. ക്വട്ടേഷൻ സംഘത്തിന് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ ആളാണ് സനുവെന്നും ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്നും വാളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലയ്ക്ക് ഉപയോഗിച്ച വാളാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒളിവിൽ പോയ പ്രധാന പ്രതി കാ​യം​കു​ളം സ്വ​ദേ​ശി അ​പ്പു​ണ്ണി രാ​ജ്യം വി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ്യക്തമാക്കിയിട്ടുണ്ട്. രാജേഷിന്റെ കൊലപാതകത്തിൽ പ്രതികളായ എൻജിനീയറിങ് ബിരുദധാരികളായ യാസിം അബൂബക്കർ, നിഖിൽ എന്നിവരും കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. ഖത്തറിൽ ജിം നടത്തുന്ന അലിഭായ് എന്ന സാലിഹ് ബിൻ ജലാലാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് ഖ​ത്ത​റി​ലു​ള്ള വ്യ​വ​സാ​യി സ​ത്താ​റാ​ണെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് പൊ​ലീ​സ്. രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തുളള സ്ത്രീയുടെ ഭര്‍ത്താവായ വ്യവസായി നൽകിയ ക്വട്ടേഷന്‍ പ്രകാരമാണ് കൊല നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ക്വട്ടേഷൻ ഏറ്റെടുത്ത മുഖ്യപ്രതി രാജേഷ് കൊല്ലപ്പെട്ടതിന്റെ തലേദിവസം കേരളത്തിലെത്തി. രാജേഷ് കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിവസം തിരികെ ഖത്തറിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ക്വട്ടേഷൻ നൽകിയ രാജേഷിന്റെ സ്ത്രീ സുഹൃത്തിന്റെ ഭർത്താവിനെയും നാട്ടിലെത്തിക്കാനുളള നടപടികൾ പൊലീസ് തുടങ്ങി. ഖത്തറിലുളള സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷ് ആക്രമിക്കപ്പെടുന്ന സമയത്തും സ്ത്രീയുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സ്ത്രീ ഉടൻ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹമാണു പൊലീസിനെ വിവരമറിയിച്ചത്.

കിളിമാനൂർ മടവൂരിലെ ‘നൊസ്റ്റാൾജിയ’ നാടൻപാട്ട് സംഘാംഗവും ഗാന സംവിധായകനുമായ രാജേഷ് കുമാറിനെ (34) സ്വന്തം സ്റ്റുഡിയോയിൽ കയറിയാണ് അക്രമിസംഘം വെട്ടിക്കൊന്നത്. മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം.

പത്തു വർഷത്തോളം ‘റെഡ് എഫ്എമ്മി’ലെ റേഡിയോ ജോക്കിയായിരുന്നു. ഒരു വർഷത്തിനു മുൻപ് ഖത്തറിൽ പോയിരുന്നു. പത്തുമാസത്തിനുശേഷം തിരികെ നാട്ടിലത്തി. നാട്ടിൽ വന്നശേഷമാണു നാടൻ പാട്ട് സംഘത്തിൽ ചേർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.