തിരുവനന്തപുരം: സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്.രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെ മൃതദേഹം ഗാസിയാബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ തിരുവനന്തപുരം പട്ടത്തുള്ള വസതിയല്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1990 ലാണ് രാധാകൃഷ്ണന് നായർ മാധ്യമ രംഗത്തെത്തുന്നത്. യുഎന്‍ഐയിലായിരുന്നു തുടക്കം. 95ല്‍ സിഎന്‍ബിസിയില്‍ ചേര്‍ന്നു. പിന്നീട് സിഎന്‍എന്‍ ന്യൂസ്18ന്റെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു. നാലുവര്‍ഷമായി സിഎന്‍എന്‍ ന്യൂസ്18ന്റെ മാനേജിങ് എഡിറ്ററാണ്.
ഭാര്യ: ജ്യോതി നായർ. മക്കള്‍: കാര്‍ത്തിക, കീര്‍ത്തന. പിതാവ്: രമേശന് നായര്‍, മാതാവ്: സുശീല ദേവി.