scorecardresearch

പനി ബാധിച്ച കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്: നഴ്‌സിനെതിരെ നടപടി

സംഭവത്തില്‍ നഴ്‌സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

സംഭവത്തില്‍ നഴ്‌സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

author-image
WebDesk
New Update
vaccine| kerala|അങ്കമാലി

മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി

തൃശൂര്‍: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് മാറി കുത്തിവെച്ച സംഭവത്തില്‍ നഴ്‌സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു.

Advertisment

അങ്കമാലി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡി.എം.ഒയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമായി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നല്‍കിയത്.

എന്നാല്‍ നഴ്‌സിനെതിരേ ഒരു പരാതിയും തങ്ങള്‍ക്ക് ഇല്ല എന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു. നിലവില്‍ കുട്ടിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. ഇത് പരിഹരിച്ചാല്‍, മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും നഴ്‌സിനെതിരേ പരാതികളൊന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കി.

Kerala Nurses

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: