scorecardresearch

പ്രീ പോൾ സർവേ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച് ആർ ശ്രീലേഖ; നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു

author-image
WebDesk
New Update
news

ആർ ശ്രീലേഖ

തിരുവനന്തപുരം: വോട്ടിങ് ദിനത്തിൽ പ്രി പോൾ സർവേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലമാണ് പങ്കുവെച്ചത്. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ ശ്രീലേഖ.

Advertisment

Also Read:രണ്ടക്കം കടന്ന് പോളിങ്ങ്; മുന്നിൽ ആലപ്പുഴ

വിവാദത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷഷൻ സൈബർ പൊലീസിന് റിപ്പോർട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവം വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.'

Also Read:വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

ഇന്ന് രാവിലെയാണ് ഫെയ്സ്ബുക്കിലൂടെ ശ്രീലേഖ സർവേ ഫലം പങ്കുവെച്ചത്. പ്രീപോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ മാർഗനിർദേശം. ബിജെപിക്കു തി രുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും, എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.

Also Read:വോട്ടർ പട്ടികയിൽ പേരില്ല; നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു. ആം ആദ്മി പാർട്ടിയാണ് അന്ന് ശ്രീലേഖയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

FEVVR

നിലവിലെ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എൽഡിഎഫും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Read More: ആര് കാക്കും കോഴിക്കോടൻ കോട്ട ?

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: