scorecardresearch

ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്ത് എംഎൽഎയോട് ആർ ശ്രീലേഖ; തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം

നിലവിലുള്ള വാടകക്കരാർ അനുസരിച്ച് 2026 മാർച്ച് 31 വരെയാണ് വി കെ പ്രശാന്ത് എം എൽ എക്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്

നിലവിലുള്ള വാടകക്കരാർ അനുസരിച്ച് 2026 മാർച്ച് 31 വരെയാണ് വി കെ പ്രശാന്ത് എം എൽ എക്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്

author-image
WebDesk
New Update
vk prsanth sreelekha

വികെ പ്രശാന്ത്, ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജി പി ആർ ശ്രീ ലേഖ തൻറെ ഓഫീസ് സജ്ജമാക്കാൻ അനുയോജ്യമായ സ്ഥലം തിരയുകയാണ്. ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയുടെ ശ്രദ്ധയിൽപ്പെട്ടത് ശാസ്തമംഗലത്ത് തന്നെയുള്ള കോർപ്പറേഷൻ കെട്ടിടമായിരുന്നു. എന്നാൽ ഇവിടെ വട്ടിയൂർക്കാവ് എം എൽ എ വി കെ. പ്രശാന്തിൻറെ ഓഫീസ് പ്രവർത്തിക്കുകയാണ്.

Advertisment

Also Read:സുഹാനെ കണ്ടെത്താൻ പരിശോധന ശക്തമാക്കി; മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ഉടനെ ഓഫീസ് ഒഴിയണമെന്നും തനിക്ക് അവിടെ ഓഫീസ് സജ്ജമാക്കാനുണ്ടെന്നും ആർ ശ്രീലേഖ ഫോൺ വഴി വി കെ പ്രശാന്തിനെ അറിയിക്കുകയായിരുന്നു. ആര്യാ രാജേന്ദ്രൻ മേയറായ പഴയ കൗൺസിലിൻറെ തീരുമാനപ്രകാരമായിരുന്നു കോർപ്പറേഷൻ കെട്ടിടം വി കെ പ്രശാന്ത് എം എൽ എയുടെ ഓഫീസായി പ്രവർത്തിക്കാൻ അനുവദിച്ചത്. കോർപ്പറേഷൻറെ കെട്ടിടം തൻറെ ഓഫീസായി പ്രവൃത്തിപ്പിക്കാൻ വിട്ടു കിട്ടണമെന്ന ആവശ്യം ഇന്നലെയാണ് ആർ ശ്രീലേഖ ഫോൺ വഴി എം എൽ വി കെ പ്രശാന്തിനെ അറിയിച്ചത്. എന്നാൽ ഒഴിയാനാവില്ലെന്ന് എം എൽ എ നിലപാടെടുത്തതായാണ് അറിയുന്നത്.

Also Read:തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

നിലവിലുള്ള വാടകക്കരാർ തീരാതെ മാറാനാവില്ലെന്ന് പ്രശാന്ത് ശ്രീലേഖയെ അറിയിച്ചതായാണ് വിവരം. നിലവിലുള്ള വാടകക്കരാർ അനുസരിച്ച് 2026 മാർച്ച് 31 വരെയാണ് വി കെ പ്രശാന്ത് എം എൽ എക്ക് കെട്ടിടം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കൗൺസിൽ മറിച്ചൊരു തീരുമാനമെടുത്താൽ എംഎൽഎക്ക് വഴങ്ങേണ്ടി വന്നേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് എം എൽ എക്ക് കോർപ്പറേഷൻ ചട്ടങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിട്ടും കെട്ടിടം വിട്ടു കൊടുക്കാൻ തയ്യാറാവാത്തത് ആവശ്യമില്ലാതെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. കോർപ്പറേഷൻ ചട്ട പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് അവരവരുടെ വാർഡുകളിൽ ഓഫീസ് സ്ഥാപിക്കാൻ ഉചിതമായ സ്ഥലം കണ്ടെത്താം. ഓഫീസ് സജ്ജമാക്കുന്നതിന് മേയർ വഴിയാണ് കൗൺസിലർമാർ അപേക്ഷിക്കേണ്ടത്. 

Also Read:ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ വീട്ടിലും സ്ഥാപനത്തിലും എസ്ഐടി റെയ്ഡ്

കോർപ്പറേഷൻ കെട്ടിടത്തിലോ പുറത്തോ ഓഫീസ് സെറ്റാക്കാം. ഓഫീസ് വാടകയായി പരമാവധി കോർപ്പറേഷൻ 8000 രൂപ വരെ നൽകും. ശാസ്തമംഗലം വാർഡിൽ കോർപ്പറേഷൻ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറിയിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ശ്രീലേഖയുടെ കൗൺസിലർ ഓഫീസും ഇവിടെ സജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയായിരുന്നു.

വർഷങ്ങളായി എം എൽ എ ഓഫീസ് പ്രവർത്തിച്ചു വരുന്നത് കോർപ്പറേഷൻ കെട്ടിടത്തിലാണെന്നും ഇങ്ങനെ പൊടുന്നനെ ഓഫീസ് മാറുന്നത് പല ആവശ്യങ്ങൾക്കായി തന്നെ കാണാനെത്തുന്ന ജനങ്ങൾക്ക് ബുദ്ധി മുട്ടാകുമെന്നുമാണ് വി കെ പ്രശാന്തിൻറെ വാദം. പ്രാഥമികമായി നടന്ന ആശയ വിനിമയത്തിൽത്തന്നെ എംഎൽഎ ഓഫീസ് ഒഴിയാനാവില്ല എന്ന് അറിയിച്ചതോടെ ഇനി കൂടുതൽ തർക്കങ്ങളിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമല്ല.

Read More: പുതുവർഷാഘോഷം; കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

Thiruvananthapuram Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: