തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ മോഹനനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ് ആർ മോഹനൻ.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന് എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നിയമനം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് ജില്ല സെക്രട്ടറി സ്ഥാനം ഒഴിവു വന്നത്.

എംവി ജയരാജൻ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് നളിനി നെറ്റോയുടെ രാജി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച നളിനി നെറ്റോയെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.