Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരം

മകനും എംഎൽഎയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു

balakrishna pillai, ldf, ie malayalam, ബാലകൃഷ്ണ പിള്ള, എൽഡിഎഫ്, ഐഇ മലയാളം

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) സ്ഥാപക നേതാവും ചെയർമാനും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില ഗുരുതരം. കടുത്ത ശ്വാസതടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.

മകനും എംഎൽഎയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു. പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയാണ് ഗണേഷ് കുമാർ. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തും ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന മകനുവേണ്ടി പരസ്യമായി വോട്ട് അഭ്യർഥിച്ച് പ്രചാരണത്തിന് ഇറങ്ങിയതും 87 കാരനായ ബാലകൃഷ്ണപിള്ളയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: R balakrishnapillai health condition

Next Story
അസുര നിഗ്രഹം നടക്കണം, ഞാൻ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥി: ശോഭ സുരേന്ദ്രന്‍Sobha Surendran, BJP, Kerala Governor, P sadasivam, Sobha surendran latest news, kerala politics latest news, kerala governor latest news, ശോഭ സുരേന്ദ്രൻ ഗവർണർക്കെതിരെ, പി.സദാശിവം, കണ്ണൂർ സംഘർഷം, ബിജെപി സിപിഎം സംഘർഷം, കണ്ണൂർ കൊലപാതകം, kannur murder, CPM - BJP fight, Political vilence in kannur, Kerala Governor asked to resign
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express