തിരുവനന്തപുരം: സോളാറിന്റെ പേരില്‍ കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനുളള സിപിഎം ശ്രമം നടക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ബ്ലാക് മെയിൽ ചെയ്തതിന് പിന്നിൽ ആർ ബാലകൃഷ്ണ പിള്ളയല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്തയാളുടെ പേര് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

ആധികാരികത പോലും പരിശോധിക്കാത്ത സരിതയുടെ കത്തിന്റെ പേരിലാണ് തനിക്കെതിരെ കമ്മീഷൻ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കത്തിൽ തന്റെ പേരില്ലെന്ന സ്വതന്ത്ര സാക്ഷിയുടെ മൊഴിയും പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘പരസ്യമായി അതിക്ഷേപിക്കാനുള്ള അവസരമാണ് കമ്മീഷൻ ഒരുക്കിയത്. ഇത് അനീതിയും രാഷ്ട്രീയ മര്യാദ ഇല്ലായ്മയുമാണ്. ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. താൻ പ്രതിയാണെന്ന പ്രസ്താവന കമ്മീഷന്റെ കണ്ടെത്തലുകളെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്നും’ അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ