scorecardresearch

സോളാറില്‍ പൊളളില്ലെന്ന് ഉമ്മന്‍ചാണ്ടി; 'ബ്ലാക്ക് മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണ പിളളയല്ല'

'ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്'- ഉമ്മന്‍ചാണ്ടി

'ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്'- ഉമ്മന്‍ചാണ്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KMRL, കെഎംആർഎൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊച്ചി മെട്രോ ജനകീയ യാത്ര, UDF Janakeeya yatra, Oommen Chandi

തിരുവനന്തപുരം: സോളാറിന്റെ പേരില്‍ കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനുളള സിപിഎം ശ്രമം നടക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നെ ബ്ലാക് മെയിൽ ചെയ്തതിന് പിന്നിൽ ആർ ബാലകൃഷ്ണ പിള്ളയല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്തയാളുടെ പേര് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ആധികാരികത പോലും പരിശോധിക്കാത്ത സരിതയുടെ കത്തിന്റെ പേരിലാണ് തനിക്കെതിരെ കമ്മീഷൻ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കത്തിൽ തന്റെ പേരില്ലെന്ന സ്വതന്ത്ര സാക്ഷിയുടെ മൊഴിയും പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

'പരസ്യമായി അതിക്ഷേപിക്കാനുള്ള അവസരമാണ് കമ്മീഷൻ ഒരുക്കിയത്. ഇത് അനീതിയും രാഷ്ട്രീയ മര്യാദ ഇല്ലായ്മയുമാണ്. ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. താൻ പ്രതിയാണെന്ന പ്രസ്താവന കമ്മീഷന്റെ കണ്ടെത്തലുകളെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്നും' അദ്ദേഹം ആരോപിച്ചു.

R Balakrishnapillai Saritha Nair Solar Case Oomman Chandi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: