തിരുവനന്തപുരം: സ്കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന്‍റെ ലയനനീക്കത്തിൽ അനിശ്ചിതത്വം. ലയനം പ്രഖ്യാപിക്കാനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്കറിയ തോമസ് അറിയിച്ചു. ഇന്നലെ കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി പിള്ളയും സ്കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ചത്.

എന്നാൽ, ചെയർമാൻ സ്ഥാനം ആർക്കാണെന്നതിനെ ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിക്കാനാകാതെ വന്നതോടെ വാർത്താസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാട് സ്കറിയ തോമസ് പിള്ളയെ അറിയിച്ചു.

സ്കറിയ തോമസ് വിഭാഗത്തിന് നിലവിൽ എംഎൽഎമാരില്ല. അതേസമയം എൽഡിഎഫ് പിന്തുണയോട് കെ.ബി.ഗണേഷ്കുമാർ ജയിച്ചെങ്കിലും കേരള കോണ്‍ഗ്രസ്-ബി മുന്നണിയുടെ ഭാഗമല്ലാത്തതിനാൽ മന്ത്രിസ്ഥാനവും ലഭിച്ചില്ല. ഇരുപാർട്ടികളെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാം എന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്‍റെ ഉറപ്പ്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും ഇതിനുള്ള നീക്കമൊന്നും നടന്നിരുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ