ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. ഹരിപ്പാട് സ്വദേശി ലിജോ വര്‍ഗീസിനെ(29)യാണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 10.40 ഓടെയാണ് സംഭവം. അഞ്ചുപേരടങ്ങിയ സംഘം വീട്ടില്‍ നിന്ന് ലിജോയെ വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുനീഷ് എന്നയാളുടെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.
സുനീഷും സുഹൃത്തുകളും ചേര്‍ന്നാണ് കൊലനടത്തിയത്. കൊലനടത്തിയവര്‍ ക്വട്ടേഷന്‍ സംഘമാണ് പോലീസ് അറിയിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അഞ്ചു മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ ക്വട്ടേഷന്‍ കൊലപാതകം ആണ് ഇത്.