തിരുവനന്തപുരം: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഓ​ണ​പ്പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന ക്യു​ഐ​പി മീ​റ്റിം​ഗി​ലാ​ണ് പ​രീ​ക്ഷാ തീ​യ​തി തീ​രു​മാ​നി​ച്ച​ത്. എ​സ‌്സി​ഇ​ആ​ർ​ടി​യാ​യി​രി​ക്കും പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ർ​ക്ക് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് പ​രി​ശീ​ല​നം ന​ല്കും.

ഓ​രോ വി​ഷ​യ​ങ്ങ​ളി​ലേ​യ്ക്കു​മു​ള്ള ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഓ​രോ അ​ധ്യാ​പ​ക​ർ​ക്കും ചോ​ദ്യ​ങ്ങ​ൾ ഓ​ണ്‍ ലൈ​നാ​യി എ​സ‌്സി​ഇ​ആ​ർ​ടി​യി​ലേ​യ്ക്ക് അ​യ​ച്ചു ന​ല്കാ​ൻ അ​വ​സ​രം ഒ​രു​ക്കും. ഇ​ത്ത​ര​ത്തി​ൽ അ​യ​ച്ചു ന​ല്കു​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത​വ ചേ​ർ​ത്താ​യി​രി​ക്കും എ​സ‌്സി​ഇ​ആ​ർ​ടി ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ