Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

തി​രു​വ​ന​ന്ത​പുരത്ത് പാ​റ​മ​ട ഇ​ടി​ഞ്ഞു​വീ​ണ് രണ്ട് പേർ മ​രി​ച്ചു

അ​ഞ്ചു​പേ​രെ പു​റ​ത്തെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു

Distance between quarry and houses in Kerala, ക്വാറികളും ജനവാസകേന്ദ്രങ്ങളും തമ്മിലെ ദൂരം, ക്വാറികളും വീടുകളും തമ്മിലെ ദൂരം, kerala high court stays national green tribunal order, green tribunal order on quarrying, ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ, green tribunal order distance between quarry and human habitation, ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, iemalayalam, ഐഇമലയാളം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം: പാറശ്ശാല കുന്നത്തുകാലില്‍ പാറമടയിലുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു. വെള്ളിയാഴ്ച രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗത്തുനിന്ന് പാറക്കല്ലുകള്‍ ആളുകളുടെ മേല്‍ അടര്‍ന്നുവീഴുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശി സതീഷും മറ്റൊരു തൊഴിലാളിയായ മാരായിക്കുളം സ്വദേശി ബിനിൽ കുമാർ എന്നിവരാണ് മരിച്ചത്.

ആറു പേര്‍ പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു. നാല് പേരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാവിലെ ജോലി ആരംഭിക്കുന്ന സമയത്താണ് അപകടം. അതുകൊണ്ടുതന്നെ എത്രപേര്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കുന്നത്തുകാലില്‍ ഉള്‍പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്. ഇവിടേക്ക് ജനപ്രതിനിധികള്‍ അടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

കോട്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടം. ഈ പാറമടയെ കുറിച്ച് നേരത്തെ മുതല്‍ പരാതി ഉണ്ടായിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പാറശ്ശാല മേഖലയില്‍ നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Quarry accident in thiruvananthapuram one dead

Next Story
വളാഞ്ചേരിയിൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തി​യ നഴ്സിനെ മർദ്ദിച്ചവർ അറസ്റ്റിൽvaccination, anti vaccination campaign, kerala,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express