Latest News

ഐഎന്‍എല്‍ പിളർന്നു: പരസ്പരം പുറത്താക്കി ഇരു പക്ഷവും

കാസിം ഇരിക്കൂറിനെയും അഹമ്മദ് ദേവർ കോവിലിനെയും പുറത്താക്കിയതായി അബ്ദുള്‍ വഹാബ്; ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമെന്ന് കാസിം ഇരിക്കൂർ

INL, ഐ.എന്‍.എല്‍, INL Meeting, Kerala Politics, Ahammed Devarkovil, അഹമ്മദ് ദേവര്‍കോവില്‍, Kerala News, IE Malayalam, ഐഇ മലയാളം

കൊച്ചി: ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) കേരള ഘടകം പിളർന്നു. നേരത്തെ ഐഎൻഎൽ യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ ഇരു വിഭാഗമായി പിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിറകെയാണ് പാർട്ടി പിളർപ്പിലെത്തിയത്

സംഘർഷത്തിന് പിറകെ ഇരു വിഭാഗങ്ങളും സമാന്തരമായി യോഗം ചേർന്നിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും പ്രസിഡന്റ് എപി അബ്ദുള്‍ വഹാബിന്റെയും നേതൃത്വത്തിലായിരുന്നു സമാന്തരയോഗങ്ങൾ.

കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുള്‍ വഹാബ് യോഗത്തിന് ശേഷം പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം പറഞ്ഞു. കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെ അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

അതേസമയം അബ്ദുൽ വഹാബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുള്‍ വഹാബിനെ പുറത്താക്കിയത് ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണെന്നും കാസീം ഇരിക്കൂര്‍ അവകാശപ്പെട്ടു.

എറണാകുളം തോപ്പുംപടിയിലായിരുന്നു വഹാബ് വിളിച്ച യോഗം. കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിലാണ് യോഗം ചേർന്നത്.

ഐ.എന്‍.എല്‍ യോഗത്തനിടെ പുറത്ത് നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അറിയില്ല എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് യോഗം നടന്നു. 20 പേരാണ് പങ്കെടുത്തത്. യോഗത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളും ഉയര്‍ന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കൊച്ചിയിൽ ചേർന്ന ഐ.എന്‍.എല്‍ യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പ്രസിഡന്റ് അബ്ദുള്‍ വഹാബ് യോഗം പിരിച്ചു വിട്ടതിന് ശേഷം ഹോട്ടലിന് പുറത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കാസിം ഇരിക്കൂര്‍ യോഗം ആരംഭിച്ചത് മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് അബ്ദുള്‍ വഹാബ് ആരോപിച്ചു. രണ്ട് സെക്രട്ടേറിയറ്റ് അംഗളെ പുറത്താക്കുന്നത് സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം മോശമായി പെരുമാറിയെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു.

സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Also Read: മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Quarrel between workers at inl meeting in kochi

Next Story
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്Kodakara Hawala Case, BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com