Latest News
അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക

ഖത്തർ പ്രതിസന്ധി: ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക തേടുന്നു

ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ

കൊച്ചി: സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തറിലെ മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്.

ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ഖത്തറിൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ എംബസികൾ ഇന്നലെ തന്നെ അടച്ചു. നയതന്ത്ര പ്രതിനിധികൾ മടങ്ങുകയും ചെയ്തു. വിലക്ക്​സൃഷ്ടിക്കുന്ന സാമ്പത്തിക തകർച്ചയും ചെറുതാകില്ല. ഗൾഫ്​ വികസന പദ്ധതികളെ വിലക്ക് പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാണ്. പ്രശ്നപരിഹാരത്തിന്​മുന്നിട്ടിറങ്ങാൻ കുവൈത്ത്​ അമീറും ഒമാൻ നേതൃത്വവും തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജിസിസി അംഗരാജ്യങ്ങൾക്കിടയിലെ പിണക്കം മാറ്റാൻ ഇക്കുറിയും കുവൈത്ത് അമീറിന്റെ ഇടപെടലുണ്ടാകുമെന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. പൊതുവെ ഇത്തരം വിഷയങ്ങളിൽ കുവൈത്ത് സ്വീകരിച്ചു പോരുന്ന സമദൂര നിലപാടുകൾ പലതവണ ജിസിസി ഐക്യത്തിന് കരുത്തു പകർന്നിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഇത് കൂടുതല്‍ മൂര്‍ച്ഛിച്ചത്. സൗദിയിലെത്തിയ ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍ ഇറാനെതിരായ നീക്കത്തെ ഖത്തര്‍ ഭരണകൂടം എതിർത്തിരുന്നു. ഇതോടൊപ്പം അമേരിക്ക് സൊനിക ക്യാംപ് നടത്തുന്നതിനുള്ള അനുമതി ഖത്തർ പുതുക്കി നൽകാത്തതാണ് വിഷയങ്ങൾക്ക് കാരണമെന്നും വാർത്തകളുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Qatar crisis norka seeks details of kerala people in qatar

Next Story
ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്ന് മന്ത്രി ജി സുധാകരൻg sudhakaran, PWD minister
The moderation of comments is automated and not cleared manually by malayalam.indianexpress.com