കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഖത്തർ എയർവേസ് വിമാനമാണ് കനത്ത മഴമൂലം റൺവേയിൽനിന്ന് തെന്നിമാറിയത്.

അനുഭവസമ്പന്നനായ പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ കാരണമാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. പുലര്‍ച്ചെ 3.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതിനെ തുടര്‍ന്ന് വൈകി. പരിശോധനകള്‍ നടക്കുന്നതിനാല്‍ വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല.

രാവിലെ 10.30നുളള മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ കയറ്റി അയക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തെന്നിമാറുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ