/indian-express-malayalam/media/media_files/uploads/2019/01/george-fernandes-ppp.jpg)
പാലക്കാട്: ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും സമര ചരിത്രത്തിലേയും ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു 1974 ലെ റെയില്‍വെ തൊഴിലാളി സമരം. ഓള്‍ ഇന്ത്യ റെയില്‍ മെന്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സംഘടനാ മികവായിരുന്നു സമരത്തിന്റെ നട്ടെല്ല്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തൊഴിലാളികളിലുണ്ടാക്കിയ ആവേശവും സംഘടനാ ബോധവും വളരെ വലുതായിരുന്നു.
ഫെര്‍ണാണ്ടസിന്റെ ഒപ്പം സമര രംഗത്ത് സജീവമായി ഉണ്ടായിരുന്ന വ്യക്തിയാണ് പി.വി.രാംദാസ്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍വേ തൊഴിലാളികളെ കാണുന്നതിലും സംഘടിപ്പക്കുന്നതിലും ഫെര്‍ണാണ്ടസിനൊപ്പം രാംദാസുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാംദാസിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് ജനത സർക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍വ്വീസില്‍ തിരിച്ചെത്തി. വീണ്ടും പുറത്താക്കപ്പെട്ട രാംദാസ് നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് സർവ്വീസില്‍ തിരിച്ചു കയറുന്നത്.
Read Also: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
/indian-express-malayalam/media/media_files/uploads/2019/01/george-fernandes-759-express.jpg)
''ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്ന 1974 ലെ റെയിൽവേ തൊഴിലാളികളുടെ ഐതിഹാസിക സമരത്തിന്റെ നായകനായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളില്‍ നേരിട്ട് ചെന്ന് അവിടുത്തെ തൊഴിലാളികളുടെ മുന്നിൽ ജോര്‍ജ് ഫെര്‍ണാണ്ടസ് നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളും ശ്രദ്ധേയമാണ്. റെയിൽവേ സമരത്തിന് മുമ്പ് മഹാരാഷ്ട്രയിലും ബോംബയിലും വാഹന തൊഴിലാളി സമരങ്ങള്‍ ഉള്‍പ്പടെ നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തിരുന്നു. ഇന്ത്യയിലെ എന്നല്ല ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ 1974 ലെ റെയിൽവേ സമരം പോലെ ഇത്രയധികം പേര്‍ ഇത്ര അധികം നാളുകള്‍ പണി മുടക്കിയതായി അറിവില്ല,'' ഇപ്പോള്‍ പാലക്കാട് വിശ്രമ ജീവിതം നയിക്കുന്ന രാംദാസ് പറഞ്ഞു.
Read More: ജോര്‍ജ് ഫെര്‍ണാണ്ടസ്: അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും തൊഴിലാളികളുടെ നേതാവും
ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വാക് ചാതുര്യവും സംഘടനാ പാടവവും റെയിൽവേ സമരത്തിന് കരുത്തേകി. അദ്ദേഹത്തിന്റെ ദീര്‍ഘ കാലത്തെ മറവി രോഗം റെയിൽവേ തൊഴിലാളി പ്രസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും രാംദാസ് ഓർക്കുന്നു.
തമിഴ്‌നാട് സിഐടിയുവിന്റെ സംസ്ഥാന പ്രസിഡന്റ്, ദക്ഷിണ റെയിൽവേ എംപ്ലോയ്‌സ് യൂണിന്റെ സോണല്‍ പ്രസിഡന്റ്, സോണല്‍ സെക്രട്ടറി എന്നീ പദവികളും സിഐടിയു കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു പി.വി.രാംദാസ്. ഇന്ത്യയുടെ സമര ചരിത്രത്തിലെ ഐതിഹാസിക ഏടാണ് 1974 ലെ റെയിൽവേ സമരം. മോശം തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ നടത്തിയ സമരം 20 ദിവസം നീണ്ടു നിന്നു. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്തംഭിച്ച ദിനങ്ങളായിരുന്നു അത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.