Latest News

പി.വി.അന്‍വര്‍ എംഎല്‍എയുടെ പക്കലുള്ള മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ എന്തുനടപടിയെന്ന് ഹൈക്കോടതി

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഷാജിയുടെ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി

pv anvar, kerala news, ie malayalam

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി.അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശംവച്ചിരുന്ന മിച്ച  ഭൂമി തിരിച്ചുപിടിക്കാന്‍ എന്തുനടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കയ്ക്കകം വ്യക്തമാക്കാൻ കോടതി നിർദേശിച്ചു.

മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഷാജിയുടെ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.  പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചതിന്  പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരഹിതനായ  ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24ന് കോടതി ഉത്തരവിട്ടിരുന്നു.

എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി.അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാൻഡ് ബോര്‍ഡ്,  താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും  നല്‍കി.

എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എംഎല്‍എക്കെതിരെ കേസെടുത്തില്ല. നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ 207.84 ഏക്കര്‍ ഭൂമി കൈവശമുള്ളതായി അന്‍വര്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഏറനാട്,  നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലായിരുന്നു വെളിപ്പെടുത്തല്‍.

Read More: പിറവം നിലനിർത്തി എൽഡിഎഫ്, ഇരിങ്ങാലക്കുടയിൽ യുഡിഎഫ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pv anwar mla s violation of the land reforms act petition in high court

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express