തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎൽഎ ഭൂപരിധി നിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നതായി തെളിവുകൾ. 203 ഏക്കർ കാർഷികേതര ഭൂമിയാണ് എംഎൽഎയുടെ കൈവശമുളളത്. അൻവർ തന്നെയാണ് ഇതു സംബന്ധിച്ച വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ് മൂലത്തിലൂടെ സമർപ്പിച്ചത്.

സംസ്ഥാനത്തെ നിലവിലെ നിയമമനുസരിച്ച് പരമാവധി 15 ഏക്കർ കാർഷികേതര ഭൂമി മാത്രമാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് എന്നിരിക്കെയാണ് എംഎൽഎയുടെ കൈവശം 203 ഏക്കർ ഭൂമിയുളളത്. ഇത് ഭൂപരിധി നിയമത്തിന്റെ ലംഘനമാണ്. ഭൂപരിധി നിയമ പ്രകാരം 188 ഏക്കർ ഭൂമി സർക്കാരിന് പിടിച്ചെടുക്കാം.

കൂടരഞ്ഞിയിലെ വിവാദമായ വാട്ടർ തീം പാർക്ക് നിലനിൽക്കുന്ന 11 ഏക്കറിന്റെ 60 ശതമാനവും പി.വി. അൻവറിന്റേതാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം മുൻപു സമർപ്പിച്ച സത്യവാങ്മുലത്തിൽ മറച്ചുവച്ചെന്നും അൻവറിനെതിരെ ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ