മ​ല​പ്പു​റം: ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​മി​ച്ച ത​ട​യ​ണ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ.​ഡി​.ഒ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​നി സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ണ്ടാ​വു​ക. ദുരന്ത നിവാരണ നിയമം ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്ന് ആര്‍ഡിഒ വ്യക്തമാക്കുന്നു.

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​മി​ച്ച ത​ട​യ​ണ​യ്ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് ആ​ർ​ഡി​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 24നു ​പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ത​തു വ​കു​പ്പു ത​ല​വ​ൻ​മാ​ർ സ​ബ് ക​ള​ക്ട​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​റാ​ണ് അ​ന്നു സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.

ചീങ്കണ്ണിപ്പാലയില്‍ റോപ്പ്‌വേയും തടയണയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 14 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 8 പേജില്‍ തടയണയുമായി ബന്ധപ്പെട്ട വിവരങ്ങളും 6 പേജില്‍ ചിത്രങ്ങളുമാണ് ഉള്ളത്. വനംവകുപ്പും പഞ്ചായത്തും അന്‍വറിന്റെ നിയമലംഘനം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പി വി അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ പി രാമകൃഷ്ണന്‍ വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നു.

വ​ന​ഭൂ​മി​യി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​മാ​ണ് ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ൽ എം​എ​ൽ​എ​യു​ടെ വി​വി​ധോ​ദ്ദേ​ശ പ​ദ്ധ​തി​ക്കാ​യി ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്. ഈ ​നീ​രൊ​ഴു​ക്ക് അ​ൻ​വ​റി​ന്‍റെ സ്ഥ​ല​ത്തു​കൂ​ടി​യൊ​ഴു​കി വീ​ണ്ടും വ​ന​ഭൂ​മി​യി​ലേ​ക്കു ത​ന്നെ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​പ്ര​കാ​രം വ​ന​ഭൂ​യി​ൽ നി​ന്നു തു​ട​ങ്ങി വീ​ണ്ടും വ​ന​ഭൂ​മി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചെ​ത്തു​ന്ന നീ​രൊ​ഴു​ക്കി​നെ ത​ട​യാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook