തി​രു​വ​ന​ന്ത​പു​രം: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ​തി​രെ ഗ​വ​ർ​ണ​ർ​ക്കു ല​ഭി​ച്ച പ​രാ​തി ചീ​ഫ് സെ​ക്ര​ട്ട​റി വ​ഴി തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​ക്കു കൈ​മാ​റി. ര​ണ്ടാം​ ഭാ​ര്യ​ പിവി ഹഫ്സത്തിന്റെ പേ​രി​ലു​ള്ള സ്വ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മ​റ​ച്ചു​വ​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഗ​വ​ർ​ക്കു പ​രാ​തി ല​ഭി​ച്ച​ത്. ഈ ​പ​രാ​തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നു കൈ​മാ​റി​യി​ട്ടു​ള്ള​ത്.

​പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.പ​രാ​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​ണു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്‍ഴരിനെതിരെ പരാതി ഉയര്‍ന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍, പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്നതിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നും അന്‍വര്‍ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.