/indian-express-malayalam/media/media_files/2025/12/22/pv-anvar-ck-janu-2025-12-22-17-00-01.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: പി.വി അൻവറും സി.കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാകും. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയായ കേരള കാമരാജ് കോൺഗ്രസിനെയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കാമരാജ് കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയെന്ന റിപ്പോർട്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ നിഷേധിച്ചു.
താൻ എൻഡിഎ വൈസ് ചെയർമാനാണെന്നും യുഡിഎഫിൽ ചേരാൻ കാമരാജ് കോൺഗ്രസ് അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻഡിഎയിൽ അതൃപ്തിയുണ്ടെങ്കിലും അതു പരിഹരിക്കാനറിയാമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Also Read: തടവുകാരുടെ അടിയന്തര പരോളിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
യുഡിഎഫില്‍ നിന്ന് ചരിത്രപരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പി.വി അന്‍വര്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനും തനിക്കും പുതുയുഗ പിറവിയാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പ്രവേശനത്തെ പായസം വെച്ച് ആഘോഷിക്കുകയാണ് എന്ന് സി.കെ ജാനു പ്രതികരിച്ചു. സ്വാഗതാര്‍ഹമായ തീരുമാനമാണ് എന്നും ജാനു പറഞ്ഞു.
Read More: ഹൃദയപൂർവ്വം രാജ്യാതിർത്തികൾ കടന്ന് കേരളത്തിന്റെ കരുതൽ; പ്രതീക്ഷയോടെ ദുർഗ കാമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us