മലപ്പുറം: കോൺഗ്രസ് നേതാവും ആലപ്പുഴ ഡിസിസി പ്രസിഡന്റുമായ എം.ലിജുവിനെതിരെ രൂക്ഷവാക്കുകളുമായി പി.വി.അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജുവിനെതിരെ അൻവർ രംഗത്തെത്തിയിരിക്കുന്നത്. വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാൽ വിവരം അറിയുമെന്ന് അൻവർ പറഞ്ഞു. ചാനൽ ചർച്ചയിൽ അൻവറിനെ വിമർശിച്ച് ലിജു രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ അൻവർ നൽകിയിരിക്കുന്നത്. വീട്ടിലുള്ളവരെ കുറിച്ച് ഇനിയും പറഞ്ഞാൽ ബാക്കി അപ്പോൾ കാണിച്ചുതരാമെന്ന് അൻവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ താക്കീത് നൽകിയിട്ടുണ്ട്.
‘Read Also: Mother’s Day 2020 Wishes: മാതൃദിനത്തിൽ ആശംസകൾ നേരാം
കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി.വി.അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. ഇതിനെതിരെയാണ് അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്.ഞാനും പറയാറുണ്ട്. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല. ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണ്. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞ് നോക്ക്. ബാക്കി അപ്പോൾ കാണിച്ച് തരാം,’ അൻവറിന്റെ പോസ്റ്റിൽ പറയുന്നു.
അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറ്റൊരു പോസ്റ്റിലൂടെ എം.ലിജുവും മറുപടി നൽകിയിട്ടുണ്ട്.