Latest News

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ഒരു വർഷം

110 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്

puttingal-tragedy, kollam

കൊല്ലം: രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 110 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. 728 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗികകണക്ക്. ഒട്ടേറെ വീടുകൾ തകർന്നു. നിരവധി പേർ ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിൽ ജീവിക്കുന്നു.

പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന്റെ ഭാഗമായുളള മൽസര വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്പം തുടങ്ങിയത്. എന്നാൽ വെടിക്കെട്ട് നടക്കുന്നതിനിടെ കമ്പപ്പുരയ്‌ക്ക് തീ പിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വർഷം ഏപ്രിൽ പത്തിന് പുലർച്ചെ 3.10നാണ് അപകടം നടന്നത്. കോൺക്രീറ്റ് കെട്ടിടമായ കമ്പപ്പുര വൻ ശബ്‌ദത്തോടെ പൊട്ടിതെറിക്കുകയും കോൺക്രീറ്റ് പാളികൾ ആളുകൾക്കിടയിലേക്ക് പതിക്കുകയുമായിരുന്നു.

ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും നഷ്‌ടപരിഹാര തുക പൂർണമായും വിതരണം ചെയ്‌തിട്ടില്ല. പരുക്കേറ്റവർക്കുളള കേന്ദ്രസഹായം ഭാഗികമായേ വിതരണം ചെയ്‌തിട്ടുളളൂ. വീടുകൾ തകർന്നതിന്റെ നഷ്‌ടപരിഹാര തുകയും വിതരണം ചെയ്യാനുണ്ട്. അതേസമയം, പുറ്റിങ്ങൽ ദുരന്തത്തിന്റെ കുറ്റപത്രം സമർപ്പിക്കാനുളള നടപടികളിലാണ് ക്രൈം ബ്രാഞ്ച്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Puttingal temple fire tragedy

Next Story
ഷാജഹാൻ അറസ്റ്റിലായത് പൊതുവിഷയമല്ല; അങ്ങനെ പലരും ജയിലിൽ കിടപ്പുണ്ട്: ജി.സുധാകരൻg sudhakaran, PWD minister
The moderation of comments is automated and not cleared manually by malayalam.indianexpress.com