ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്ന് വിധി പറയും. പുതുവൈപ്പിനിലെ തീരദേശമേഖലയെ തകർക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. പദ്ധതിയുടെ ഭാവി സംബന്ധിച്ചുള്ള നിർണ്ണായക വിധിയായിരിക്കും ഇന്നത്തേത്.

ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് കേസിൽ വിധി പറയുക. പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വന്‍തോതില്‍ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നിലവില്‍ പുതുവൈപ്പ് ടെര്‍മിനലില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ