/indian-express-malayalam/media/media_files/uploads/2023/04/MV-Govindan.jpg)
എം വി ഗോവിന്ദന്‍
കോട്ടയം: പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. "ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല, യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ല," എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
"ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാവില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ഉമ്മൻചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്," എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ്. എട്ടാം തീയതി വോട്ടെടുപ്പ് നടക്കും. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്തി. ജെയ്ക്ക് സി തോമസാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. ജി ലിജിന്‍ലാലാണ് ബിജിപി സ്ഥാനാര്‍ഥി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്നു പുതുപ്പള്ളി. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ എത്തിക്കാന്‍ ജെയ്ക്കിനായിരുന്നു.
ചാണ്ടി ഉമ്മന് ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പാളയത്തിലെ ആത്മവിശ്വാസം. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് മത്സരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും ചെന്നിത്തല പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.