scorecardresearch

'അപ്പയുടെ പതിമൂന്നാം വിജയം, പുതുപ്പള്ളിക്ക് കൈയെത്തും ദൂരത്തുണ്ടാകും': ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി ഫലം പിണറായി വിജയന്റെ ധിക്കാരത്തിനുള്ള തിരിച്ചടിയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്

പുതുപ്പള്ളി ഫലം പിണറായി വിജയന്റെ ധിക്കാരത്തിനുള്ള തിരിച്ചടിയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പുതുപ്പള്ളി| ചാണ്ടി ഉമ്മന്‍|യുഡിഎഫ്

പുതുപ്പള്ളി ഫലം പിണറായി വിജയന്റെ ധിക്കാരത്തിനുള്ള തിരിച്ചടിയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്

കോട്ടയം:പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മന്‍. വേട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെതിരെ 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മനെത്തി. തന്റെ വിജയം അപ്പയെ സ്‌നേഹിച്ചവരുടെ വിജയമാണെന്നും പുതുപ്പള്ളിക്കാരുടെ കൈയെത്തും ദൂരത്ത് താനുണ്ടാകുമെന്നും വിജയത്തില്‍ പ്രതികരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Advertisment

'നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരു തരത്തിലും മുടക്കം വരുത്തില്ലെന്നാണ് വിശ്വാസം, അപ്പയുടെ വികസന തുടര്‍ച്ച വരും വര്‍ഷങ്ങളില്‍ പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. എനിക്ക് വോട്ട് ചെയ്തവരും എല്ലാവരും എനിക്ക് സമന്‍മാരാണ്. അപ്പയുടെ പതിമൂന്നാം വിജയമായിട്ട് ഈ വിജയത്തെ കണക്കാക്കുന്നു. ഈ പുതുപ്പള്ളിക്ക് കൈയെത്തുന്ന ദൂരത്തുണ്ടാകും, അതിന് ജാതിയും മതവും പ്രശ്‌നവുമല്ല, അപ്പയെ പോലെ സഹോദരനായി, മകനായി, സുഹൃത്തായി താനുണ്ടാകും പുതുപ്പള്ളി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ പൂര്‍ണമായും ഞാനുണ്ടാകും. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് നേതാക്കേളാടും നന്ദി അറിയിക്കുന്നു.

വോട്ടെണ്ണല്‍ തുടങ്ങി ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫന് തിരിച്ചടി നേരിട്ടു. അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മീനടം പ്രദേശങ്ങളിലെ ഭൂരിപക്ഷം വോട്ടുകളും ചാണ്ടി ഉമ്മന്റെ അക്കൗണ്ടിലാണ് കേറിയത്. ജെയ്ക് സി തോമസിന്റെയും വി എന്‍ വാസവിന്റെയും വീടിരിക്കുന്ന ബൂത്തില്‍ ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്തു. മീനടത്തിലെ ഒരു ബൂത്തിലാണ് ജെയ്ക്കിന് ലീഡ് നേടാനായത്.

Advertisment

പുതുപ്പള്ളി ഫലം പിണറായി വിജയന്റെ ധിക്കാരത്തിനുള്ള തിരിച്ചടിയാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.ചാണ്ടി ഉമ്മന്റെയും യുഡിഎഫിന്റെയും നൂറ് ശതമാനം രാഷ്ട്രീയ വിജയമാണ്. ജെയ്ക്കിന്റെ ബൂത്തിലെ വോട്ട് എവിടെ പോയി. ജെയക്കിന്റെ കുടുംബത്തിലെ വോട്ട് യുഡിഎഫിന് കിട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിവര്‍ ഞെട്ടി വിറയ്ക്കുമെന്നും ബോധക്കേടുണ്ടാകുമെന്നും പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം
എനിക്കറിയാം. ഉമ്മന്‍ ചാണ്ടിയോട് കൊടുംക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന് കൊടുത്ത ഭൂരിപക്ഷമെന്നും എ.കെ ആന്റണി പറഞ്ഞു.

Oommen Chandy Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: