ആലപ്പുഴ:  നവോത്ഥാന സംരക്ഷണ സമിതിയിലെ ഭിന്നതയില്‍ കെ.പി.സുഗതനെ പൂർണമായും തള്ളി പുന്നല ശ്രീകുമാര്‍. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നാണ് നവോത്ഥാന സംരക്ഷണ സമിതിയുടെ നിലപാടെന്ന് പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. നവോത്ഥാന മൂല്യസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു.

പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നു നവോത്ഥാന സംരക്ഷണസമിതിയെ ഹൈജാക്ക് ചെയ്തെന്നാരോപിച്ച് 54 സംഘടനകള്‍ പിന്‍മാറുന്നുവെന്ന ഹിന്ദു പാര്‍ലിമെന്റ് സെക്രട്ടറി സി.പി.സുഗതന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇരുവരുടേയും പ്രതികരണം. സി.പി.സുഗതനെ പൂർണമായും തള്ളിയാണ് പുന്നല ശ്രീകുമാർ രംഗത്തെത്തിയത്.

Read Also: പൂരനഗരിയില്‍ നാളെ പുലിയിറങ്ങും; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

സുഗതന്റേത് സംഘപരിവാര്‍ ആശയങ്ങളാണെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമല പൊതു ഇടമായി മാറണമെന്നും ആത്മീയ രംഗത്ത് പരിഷ്‌കരണങ്ങളുണ്ടാകുമ്പോള്‍ ദഹനക്കേടുകള്‍ സ്വാഭാവികമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണസമിതി രൂപീകരിച്ചത്. താനും വെള്ളാപ്പള്ളിയും ചേര്‍ന്ന് സമിതി ഹൈജാക്ക് ചെയ്തെന്ന ആരോപണം ശരിയല്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

ശബരിമലയിൽ എങ്ങനെയെങ്കിലും യുവതികൾ പ്രവേശിക്കണമെന്ന നിർബന്ധമായിരുന്നു പുന്നല ശ്രീകുമാറിനെന്ന് കെ.പി.സുഗതൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുന്നല രംഗത്തെത്തിയത്. സ്ത്രീ സമത്വമായിരുന്നു ലക്ഷ്യമെന്നും അതിനായി പോരാട്ടം തുടരുമെന്നും ആവർത്തിക്കുകയാണ് പുന്നല ശ്രീകുമാർ. വെള്ളാപ്പള്ളി നടേശനും കെ.പി.സുഗതനെ തള്ളി രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook