തിരുവനന്തപുരം: വിശ്വാസികൾക്കൊപ്പമാണ് എന്ന സിപിഎം നിലപാട് നവോത്ഥാന സമിതിയുടെ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നുവെന്ന് സമിതി കൺവീനർ പുന്നല ശ്രീകുമാർ. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാൽ മതിയെന്നാണ് സിപിഎം നിലപാടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

എന്നാൽ വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തത വരുത്തണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.

Also Read: സിപിഎമ്മിന്റെ പാർട്ടി സ്വാധീനം ചോർന്ന് പോയി; കാലാനുസൃതമായ മാറ്റം വേണം: കോടിയേരി ബാലകൃഷ്ണൻ

നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ തിരിച്ചടിച്ചു. ശബരിമല വിഷയത്തിൽ ആദ്യകാലത്തെടുത്ത നിലപാടുകളിൽ നിന്ന് അണുവിട വ്യതിയാനം പാർട്ടി വരുത്തിയിട്ടില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും അതിൽ മാറ്റം സംഭവിച്ചട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: വേണമെങ്കിൽ ബിജെപിയിലേക്ക് പോകാം; കോൺഗ്രസിൽ മോദി സ്തുതി വേണ്ടെന്ന് തരൂരിനോട് മുരളീധരൻ

നിരീശ്വരവാദികളെയോ അവിശ്വാസികളെയോ സംരക്ഷിക്കാനുള്ളതല്ല നവോത്ഥാന സമിതി. രാജ്യത്തെ ജനങ്ങളില്‍ 95 ശതമാനവും വിവിധ ജാതി മത വിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളാണ്. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അവരെല്ലാം വിശ്വാസികളാണ്. ആ വിശ്വാസികള്‍ക്ക് എതിരാണ് സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളുമെന്ന് ഒരിക്കലും പറ‌ഞ്ഞിട്ടില്ലെന്നും ആനത്തലവട്ടം ആനന്ദൻ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.