Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കേരളത്തെ മാതൃകയാക്കാന്‍ പഞ്ചാബും; ലക്ഷ്യം മരണം കുറയ്ക്കുക

രാജ്യത്ത് കോവിഡ് കര്‍ഫ്യൂ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ് പഞ്ചാബ്

wisk, ie malayalam

ചണ്ഡിഗഢ്: കൊറോണ വൈറസ് മൂലമുള്ള മരണം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയുള്ള പഞ്ചാബ് ജീവന്‍ രക്ഷിക്കാന്‍ കേരളത്തെ മാതൃകയാക്കുന്നു. ഇതുവരെ 12 പേരാണ് പഞ്ചാബില്‍ കോവിഡ്-19 മൂലം മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും. രാജ്യത്ത് കോവിഡ് കര്‍ഫ്യൂ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ് പഞ്ചാബ്.

കടുത്ത നടപടികള്‍ എടുത്തിട്ടും രോഗത്തെ നിയന്ത്രിക്കാനാകാതെ പോയത് മൂലം രോഗം കണ്ടെത്താനുള്ള പരിശോധനയക്കും മരണം കുറയ്ക്കാനും വേണ്ടി കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ് പഞ്ചാബ്. സംസ്ഥാനത്ത് ഒരാളെ പരിശോധിക്കുമ്പോള്‍ കേരളം നാല് പേരെയാണ് പരിശോധിക്കുന്നത്.

കേരളം ഏപ്രില്‍ 12 വരെ 14,163 സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പഞ്ചാബില്‍ 3,909 മാത്രം. പഞ്ചാബുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3.62 ഇരട്ടി പരിശോധനകള്‍ കേരളത്തില്‍ നടന്നു.

Read Also: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍

റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും കേരളം പഞ്ചാബിനേക്കാള്‍ മുന്നിലാണ്. ഐസിഎംആറിന്റെ അനുവാദം ലഭിച്ചിട്ടും ഇനിയും പഞ്ചാബ് റാപ്പിഡ് ടെസ്റ്റ്് ആരംഭിച്ചിട്ടില്ല. തിങ്കളാഴ്ച 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിനി മഹാജന്‍ പറഞ്ഞു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപനം നടത്തി 10 ദിവസം കഴിഞ്ഞിട്ടും ഹോട്ട്‌സ്‌പോട്ടുകളില്‍ മൊബൈല്‍ പരിശോധന ആരംഭിച്ചിട്ടില്ല.

കേരളത്തിലെ ആദ്യ കേസ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 375 പേര്‍ക്ക് രോഗം ബാധിച്ചു. പഞ്ചാബില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ചിലാണ്. 176 പേര്‍ക്ക് രോഗം ബാധിച്ചു. പക്ഷേ, യഥാര്‍ത്ഥ വ്യത്യാസമുള്ള രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലാണ്. കേരളത്തില്‍ 48 ശതമാനം പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ പഞ്ചാബില്‍ വെറും 14 ശതമാനം പേരാണ് സുഖം പ്രാപിച്ചത്. 25 പേര്‍.

Read Also: ടെന്നീസ് തിരിച്ചുവരുന്നു; പ്രമുഖ താരങ്ങള്‍ ഓണ്‍ലൈനില്‍ മത്സരിക്കും

കേരളം ഞായറാഴ്ചയോടെ 1,22,676 ആളുകളെ ഹോം ക്വാറന്റൈനില്‍ ആക്കിയപ്പോള്‍ പഞ്ചാബില്‍ 8,121 പേര്‍ മാത്രമാണ് ഹോം ക്വാറന്റൈനിലുള്ളത്. കേരളത്തില്‍ 814 പേര്‍ ആശുപത്രിയിലും ക്വാറന്റൈനിലുണ്ട്. പഞ്ചാബിലിത് 1,141 പേരാണ്.

കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പഠിക്കാനും നടപടികള്‍ സ്വീകരിക്കാനും സമയം ലഭിച്ചുവെന്ന് പഞ്ചാബ് അധികൃതര്‍ പറയുന്നു. കൂടാതെ, ദക്ഷിണ കൊറിയയെ പോലെ ധാരാളം പരിശോധനകള്‍ നടത്തുകയും ചെയ്തു.

കൂടാതെ, കേരളത്തില്‍ പഞ്ചാബിനേക്കാള്‍ മികച്ച ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് പഞ്ചാബ് ചൂണ്ടിക്കാണിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Punjab looks at kerala model as it tries to arrest death rate

Next Story
‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍Corona virus, Corona, Pariyaram medical college, Govt medical college, Kannur, Academy of medical sciences, Pariyaram, kannur, ie Malayalam corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com