തിരുവനന്തപുരം: കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ജീവനക്കാരുടെ പഞ്ചിങ് നിർബന്ധമാക്കി. ജനുവരി ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഉത്തരവ് സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പ് മേധാവികൾക്കും കൈമാറി.

ഇതിന് പുറമേ സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും നിർബന്ധമാക്കി. ഈ മാസം 15 ന് മുൻപ് എല്ലാവരും കാർഡ് കൈപ്പറ്റണം. പുറമേ കാണും വിധം കാർഡ് അണിയുകയും വേണം. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹയുടേതാണ് ഉത്തരവ്. ഇനി മുതൽ ഈ സംവിധാനം വഴി മാത്രമേ ഹാജർ രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ