പുനലൂർ: പുനലൂരില്‍ വര്‍ക്ക് ഷോപ്പ് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് ഗിരീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കൊടി കുത്തിയതിന് നേതൃത്വം നല്‍കിയത് ഗിരീഷ് ആയിരുന്നു.

ഇളമ്പൽ പൈനാപ്പിൾ ജങ്ഷനിൽ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തങ്ങളുടെ പിതാവിൽ നിന്നും പണം വാങ്ങിയിരുന്നെന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കൾ ആരോപിച്ചിരുന്നു. കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ മന്ത്രി കെ.രാജുവിനോടാണ് മക്കളായ സുജിത്ത്, സുനിൽ എന്നിവർ ഇക്കാര്യം തുറന്നടിച്ചത്. എന്നിട്ടും ഷെഡ് നിർമ്മാണം അനിശ്ചിതമായി നീണ്ട് പോയതിൽ മനം നൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത്.

പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതൻ (64) എന്ന പ്രവാസി മലയാളി വെളളിയാഴ്ച പുലർച്ചെയായിരുന്നു ഇളമ്പലിന് സമീപത്ത് നിർമ്മാണം മുടങ്ങി കിടന്ന ഷെഡിൽ തൂങ്ങി മരിച്ചത്. നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എഐവൈഎഫ് പ്രവർത്തകർ ഷെഡിന് മുന്നിൽ കൊടി കുത്തിയതിൽ മനം നൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ