/indian-express-malayalam/media/media_files/uploads/2019/02/pulwama-attack-1.jpg)
കാസര്‍ഗോഡ്: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഫെബ്രുവരി 14 ന് ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കുറിപ്പെഴുതിയ വിദ്യാർത്ഥിക്കെതിരെ കേസ്. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ജവാന്മാരുടെ മരണത്തെ ഇകഴ്ത്തി കുറിപ്പെഴുതിയതിനാണ് കേസെടുത്തത്.
കാസർഗോഡ് പെരിയയിൽ സ്ഥിതിചെയ്യുന്ന കേരള കേന്ദ്രസർവ്വകലാശാലയിലെ വിദ്യാർത്ഥി അവല രാമുവിനെതിരെയാണ് കേസ്. ബേക്കൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സർവ്വകലാശാലയിൽ രണ്ടാം വർഷ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയായ അവല രാം, ആന്ധ്രപ്രദേശ് സ്വദേശിയാണ്. അതേസമയം അവള രാമിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
ബിജെപി ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ ബാബുരാജാണ് അവല രാമുവിനെതിരെ പൊലീസിനെ സമീപിച്ചത്. ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ബാബുരാജ് പരാതി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.