scorecardresearch
Latest News

നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്റ്റിൽ

നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിച്ചുവച്ചെന്നാണ് കുറ്റം

നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പ്രതീഷ് ചാക്കോ പിടിയിലായി. നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി കൈമാറിയത് ഇയാൾക്കാണെന്ന നിഗമനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ പ്രതീഷിനെ, ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്.

നടിയുടെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നു സുനിൽ പൊലീസിനു മൊഴി നൽകിയിരുന്നു.

കേസിലെ അറസ്റ്റ് ഒഴിവാക്കാൻ പ്രതീഷ് ചാക്കോ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ നൽകിയിട്ടുള്ള രേഖകൾ പ്രകാരം ഹർജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. അതിനാൽ മുൻകൂർ ജാമ്യഹർജിക്കു പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pulsar sunis lawyer pratheesh chakko arrested in actress abduction case

Best of Express