പൾസർ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി ജീവനക്കാരൻ

അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സുനിൽ കുമാർ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായാണ് മൊഴി

Pulsar, Kavya

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ (പൾസർ സുനി) കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള വസ്ത്ര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന് സാക്ഷി. പൾസർ സുനി ലക്ഷ്യയിൽ എത്തിയിരുന്നതായി അവിടുത്തെ ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. സുനി കോടതിയിലെത്തി നാടകീയമായി കീഴടങ്ങുന്നതിനു തലേ ദിവസമാണ് സ്ഥാപനത്തിൽ എത്തിയതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു. ലക്ഷ്യയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ലക്ഷ്യയുടെ എതിര്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നുമാണ് പൊലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാൽ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നേരത്തേ കാവ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.

നേരത്തെ തന്റെ മാഡം കാവ്യയെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. ‘ആരാണ് മാഡം? കാവ്യാ മാധവനാണോ?’ എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് ‘എന്റെ മാഡം കാവ്യയാണ്’ എന്ന് സുനിൽ കുമാർ പറഞ്ഞത്. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍‌.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pulsar suni visits kavya madhavans lakshya before his arrest

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express