കൊച്ചി: പൾസർ സുനിയെ അഞ്ച് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2011ൽ നടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലാണ് സുനിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്

കേസില്‍ ഇരയായെന്ന് പറയുന്നയാള്‍ക്ക് പരാതിയില്ലെന്നും പരാതി നല്‍കിയിരിക്കുന്നത് മൂന്നാം കക്ഷിയാണെന്നും പ്രതിഭാഗം വാദിച്ചു. മൂന്നര വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് കസ്റ്റഡി ആവശ്യമില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ കോടതിയില്‍ പറഞ്ഞു.

‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന ചിത്രത്തിന്റ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ ലക്ഷ്യമിട്ടയാളെയല്ല വാഹനത്തില്‍ കയറ്റിയതെന്ന് മനസിലായതോടെ ഇവരെ ഇറക്കി വിടുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് ജോണി സാഗരികയാണ് ഇപ്പോള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കേസില്‍ സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളും പോലീസ് പിടിയിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ